ഇറ്റാനഗർ•അരുണാചൽ പ്രദേശിൽ ഇറ്റാനഗർ നഗരസഭയിലെ കോണ്‍ഗ്രസ് കൌണ്‍സിലര്‍മാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു . 23 കോൺഗ്രസ് കൗൺസിലർമാർ ആണ് ബി.ജെ.പിയില്‍ ചേക്കേറിയത്. ഇതോടെ നഗരസഭാ ഭരണം ബി.ജെ.പി സ്വന്തമാക്കി.
മുപ്പതംഗ സഭയില്‍ 26 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാതിനാല്‍ അംഗസംഖ്യ 25 ആയി കുറഞ്ഞിരുന്നു. മുഖ്യമന്ത്രി പേമ ഖണ്ഡു , സംസ്ഥാന അദ്ധ്യക്ഷൻ തപിർ ഗാവ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് വിട്ടവര്‍ ബിജെപിയിൽ അംഗമായത് .
ബിജെപി സർക്കാരിൽ പൂർണ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ഇവർ ബിജെപിയിൽ ചേർന്നത്. കൗൺസിലർമാരെ ബിജെപി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഒരുമിച്ച് സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments