ന്യൂഡല്‍ഹി : ഭരണത്തുടര്‍ച്ച പ്രവചിച്ച എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ശരിവച്ച് ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍വിജയം. സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി അധികാരത്തിലേക്ക് എത്തുന്നത്. ആകെയുള്ള 272 സീറ്റുകളില്‍ 177 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. രണ്ടു സീറ്റുകളില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്.
രണ്ടാം സ്ഥാനത്തിനായി ശക്തമായ മല്‍സരം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ്. 45 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ രണ്ടാമത്. 35 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. 10 സീറ്റില്‍ മറ്റുള്ളവര്‍ ജയിച്ചു. നഗരത്തിലെ 34 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബിജെപിക്കാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
Post Your Comments