കാഞ്ഞിരപ്പള്ളി: മനുഷ്യത്വം മതചിന്തയ്ക്ക് വഴിമാറുന്ന അപൂർവതയ്ക്കാണ് കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കഴിഞ്ഞ ദിവസം സാക്ഷി ആയത്. അയൽവാസിയായ മുസ്ലിം കുടുംബമാണ് പിന്നാക്കവിഭാഗക്കാരനായ ഹിന്ദു യുവാവിന്റെ മൃതദേഹം സംസ്‌കരിക്കാനിടമില്ലതെ ദുരിതത്തിലായ കുടുംബത്തിന് ആശ്വാസമായത്.
രക്തസമ്മർദം കൂടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് കൂലിപ്പണിക്കാരനായിരുന്നു രാജു തിങ്കളാഴ്ച രാവിലെ മരിച്ചത്. ഇവർ ചോർന്നൊലിക്കുന്ന കൊച്ചുവീട്ടിലാണ് കഴിഞ്ഞിരുന്നത്. ആകെയുള്ള ആറുസെന്റ് സ്ഥലത്ത് രാജുവിന്റെയും സഹോദരന്റെയും വീടുകളാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പൊതുശ്മശാനമില്ല. മൃതദേഹം മറവുചെയ്യണമെങ്കിൽ പാറത്തോട്ടിലോ ചിറക്കടവിലോ എത്തിക്കണം.
എന്തുചെയ്യണമെന്നറിയാതെ വീട്ടുകാരും ബന്ധുക്കളും വിഷമിച്ചിരിക്കുമ്പോഴാണ് ഷിബിലിയുടെ സഹായഹസ്തം തുണയായത്. ചടങ്ങുകൾക്ക് ഷിബിലി സാമ്പത്തികസഹായവും നൽകി. കാഞ്ഞിരപ്പള്ളിയിൽ സ്വന്തമായി ബിസിനസ് ചെയ്യുന്നയാളാണ് ഷിബിലി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജുവിന്റെ മരണത്തോടെ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയാത്ത അവസ്ഥയിലാണ് കുടുംബം.
Post Your Comments