
ദേശീയപാതയിൽ വാഹനമിടിച്ച് ചത്ത ഗർഭിണിയായ പൂച്ചയുടെ വയറ്റിലുള്ള കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി യുവാവ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം അഞ്ചാം പരത്തിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മതിലകം തൃപ്പേക്കുളം സ്വദേശിയായ ഹരിദാസ് ആണ് നാല് പൂച്ച കുഞ്ഞുങ്ങളെ രക്ഷപെടുത്തിയത്.
Also Read:ഉത്തരാഖണ്ഡ് ദുരന്തം : അമിത് ഷാ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും
പാമ്പ് പിടുത്തക്കാരനാണ് ഹരിദാസ്. കൊടുങ്ങല്ലൂർ പുല്ലൂറ്റ് നിന്നും പാമ്പിനെ പിടികൂടി വീട്ടിലേക്ക് വരുന്നവഴിയാണ് വാഹനമിടിച്ച് നടുറോഡിൽ കിടക്കുന്ന പൂച്ചയെ കാണുന്നത്. ഇനിയും വാഹനങ്ങൾ ദേഹത്ത് കൂടി കയറി ഇറങ്ങണ്ടല്ലോ എന്ന് കരുതി പൂച്ചയെ റോഡരികിലേക്ക് മാറ്റി കിടത്താമെന്ന് കരുതിയാണ് ഹരിദാസ് പൂച്ചയെ എടുത്തത്. എന്നാൽ പൂച്ചയെ എടുത്തപ്പോഴാണ് ഗർഭിണിയാണോയെന്നു സംശയം തോന്നിയത്. ഉടൻ തന്നെ തൊട്ടടുത്ത കടയിൽ നിന്നും ബ്ലേഡ് വാങ്ങി പൂച്ചയുടെ വയർ കീറി കുഞ്ഞുങ്ങളെ പുറത്തെടുത്തു.
കുഞ്ഞുങ്ങളെ ഹരിദാസ് വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അര മണിക്കൂർ ഇടവിട്ട് ലാക്ടോജൻ കലക്കി സിറിഞ്ചിൽ നിറച്ച് കുഞ്ഞുങ്ങൾക്ക് നൽകുന്നുണ്ട്. ഹരിദാസിൻ്റെ നന്മ നിറഞ്ഞ മനസിന് സോഷ്യൽ മീഡിയ കൈയ്യടി നൽകുകയാണ്.
Post Your Comments