Latest NewsIndiaNews

ബിജെപിക്ക് വൻ വിജയം : അജയ് മാക്കൻ രാജിവച്ചു

ന്യൂഡൽഹി: ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയതോടെ ഡൽഹി പിസിസി അദ്ധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു.തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താൻ രാജിവെക്കുന്നതെന്ന് അജയ് മാക്കൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത ഒരു വർഷത്തേക്ക് പാർട്ടിയിൽ ഒരു സ്ഥാനവും ഏറ്റെടുക്കില്ല.

സാധാരണ പ്രവർത്തകനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന വനിത നേതാവുമായ ഷീല ദീക്ഷിതിനും മകനുമെതിരെ മാക്കന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

തനിക്കെതിരെയായിരുന്നു ഇരുവരുടേയും പ്രചാരണമെന്നും അത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം ആരോപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തുടർച്ചയായി ബിജെപിയിലേക്ക് എത്തുന്നത് സംസ്ഥാന അദ്ധ്യക്ഷന്റെ കഴിവുകേടാണെന്ന് നേരത്തെ ക്ഷീലാ ദീക്ഷിത് അടക്കമുള്ളവർ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button