ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇരുവരുടെയും രാജി അംഗീകരിച്ചു. അഴിമതി ആരോപണത്തിൽ നിലവിൽ ഇരുവരും ജയിലാണ്.
Read Also: ആൺ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
അതേസമയം, അഴിമതി കേസിൽ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയ സമർപ്പിച്ച ഹർജി കോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദ്ദേശം നൽകി. കേസിൽ ഇടപെട്ടാൽ അത് തെറ്റായ കീഴ്‌വഴക്കമായി മാറുമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. നിയമ വിരുദ്ധമായാണ് സിബിഐ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു ഹർജി. സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയാണ് ഹാജരായത്.
ഞായറാഴ്ചയാണ് മനീഷ് സിസോദിയയെ മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments