ന്യൂ ഡൽഹി : ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്ക് ഉപദേശവുമായി മുതിർന്ന നേതാവും, ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ജനങ്ങളുടെ വിധിയെഴുത്തായതിനാൽ ഇത് വിനീതമായി അംഗീകരിക്കണമെന്ന് ഷീല ദീക്ഷിത് പറഞ്ഞു. ഓരോ സമയവും പരാജയപ്പെടുമ്പോൾ ഓരോ കാര്യങ്ങൾ പുതുതായി പഠിക്കുന്നു. ഇത് മോദി പ്രഭാവമല്ല, ബിജെപി തരംഗമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ ഉണ്ടായിരുന്നില്ല എന്നും പാർട്ടി തന്നെ പ്രചാരണത്തിന് വിളിക്കാത്തതുകൊണ്ടാണ് എത്താതിരുന്നതെന്നും ഷീല ദീക്ഷിത് പറഞ്ഞു.
Post Your Comments