ന്യൂഡല്‍ഹി: ബിജെപിയെ തോല്‍പ്പിക്കുന്ന പണി കോണ്‍ഗ്രസ് ആംആദ്മി പാര്‍ട്ടിക്ക് ഔട്ട് സോഴ്സ് ചെയ്‌തെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവും മുൻ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി. ആംആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഹ്‌ളാദിക്കുന്നതിനെ രൂക്ഷമായ ഭാഷയിലാണ് മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ ശര്‍മ്മിഷ്ഠ മുഖര്‍ജി വിമർശിച്ചത്. രാഹുലിന്റെയും ചിദംബരത്തിന്റെയും അഭിനന്ദന പോസ്റ്റുകളിലാണ് ശർമിഷ്ഠ പൊട്ടിത്തെറിച്ചത്.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആംആദ്മി വന്‍ വിജയം നേടിയ അധികാരത്തില്‍ എത്തിയപ്പോള്‍ ബിജെപി എട്ടു സീറ്റുകളുമായി പ്രതിപക്ഷ സ്ഥാനത്തേക്ക് വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. ഒന്നര ദശകക്കാലം ഡല്‍ഹി ഭരിച്ചവര്‍ സംപൂജ്യരായി മാറിയെന്ന് മാത്രമല്ല വോട്ടു ഷെയറില്‍ വന്‍ ഇടിവ് വന്ന് അഞ്ചു ശതമാനത്തിലേക്ക് ചുരുങ്ങുകയും ചെയ്തു. എന്നിട്ടും ആം ആദ്മിയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത നേതാക്കൾ സ്വന്തം പാർട്ടിയുടെ പതനം പരിശോധിക്കാത്തതിലാണ് ശർമിഷ്ഠക്ക് ദേഷ്യം ഉണ്ടായത്.
കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വിഷമിക്കുകയും അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്ത് ആശങ്കകള്‍ പരിഹരിക്കുന്നതിനും പകരം ഈ രീതിയിലാണ് പെരുമാറ്റമെങ്കില്‍ കോണ്‍ഗ്രസിന്റെ കട അടയ്ക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആദ്യം മുതലേ തോറ്റെന്ന രീതിയിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനം. 66 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 63 സീറ്റുകളിലും കെട്ടിവെച്ച കാശുപോലും കിട്ടിയില്ല. ഗാന്ധി നഗര്‍, ബാഡ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു മാത്രമാണ് കെട്ടിവച്ച പണം തിരിച്ചുപിടിക്കാനുള്ള വോട്ട് ലഭിച്ചത്.
കോണ്‍ഗ്രസിന് 4.36% വോട്ടുകള്‍മാത്രമാണ് ലഭിച്ചത്. ഇന്നലെ വോട്ടെണ്ണല്‍ ആദ്യ റൗണ്ട് ആരംഭിച്ച് മുക്കാല്‍ മണിക്കൂര്‍ തികയും മുൻപേ വികാസ്പുരി മണ്ഡലത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുകേഷ് ശര്‍മ്മ പരാജയം സമ്മതിച്ചു ട്വീറ്റ് ചെയ്തതും ഇവരെ ചൊടിപ്പിച്ചു.”വോട്ടര്‍മാര്‍ക്ക് നന്ദി. പരാജയം അംഗീകരിക്കുന്നു’എന്നായിരുന്നു. ആ ട്വീറ്റ് . 2013-ല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ മുഖമായ ഷീലാ ദീക്ഷിതിനെ വെല്ലുവിളിച്ചു തോല്‍പിച്ചു കൊണ്ടായിരുന്നു അരവിന്ദ് കെജ്‌രിവാള്‍ ഒന്നരപ്പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യംകുറിച്ചത്.
Post Your Comments