ന്യൂഡെല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുകയും ആം ആദ്മി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തുകയും ചെയ്തു.രാജ്യത്തെ പ്രതിപക്ഷം ഒന്നാകെ ഡല്‍ഹിയില്‍ വന്‍ വിജയം നേടിയ കെജരിവാളിനെ അഭിനന്ദിക്കുകയും ചെയ്തു. ഇതിൽ വളരെയേറെ സന്തോഷവാനായി ഇരിക്കുന്ന ഒരു പാവം ഉണ്ട്. ഇവിഎം മെഷീൻ. ഇത്തവണ ആരുടേയും പഴി കേൾക്കാതിരിക്കുന്നതിന്റെ ആശ്വാസവും ഉണ്ട് ഇവിഎം മെഷീനും കേന്ദ്ര സർക്കാരിനും.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ വിജയമാണ് നേടിയത്. ഇതോടെ പ്രതിപക്ഷ നിരയിലെ പല പാര്‍ട്ടികളും സിപിഎം,സിപിഐ,കോണ്‍ഗ്രെസ്, ആംആദ്മി പാര്‍ട്ടി,ആര്‍ജെഡി എന്നിവരൊക്കെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷനും ഇവരുടെ പരാതി പരിഗണിക്കുകയും നിലപാടുകള്‍ വ്യക്തമാക്കുന്നതിന് ആവശ്യപെടുകയും സാങ്കേതികമായി വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ തെളിയിക്കുന്നതിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
കൗമാരക്കാരിക്ക് പീഡനം : പ്രശസ്ത ബോളീവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്
എന്നാല്‍ പിന്നീടും പല ഇടത് പക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഇവിഎം കള്‍ക്ക് എതിരെ രംഗത്ത് വരുകയും വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.എന്നാലിപ്പോള്‍ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ ഇടത് പക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ഒക്കെ ആം ആദ്മി പാര്‍ട്ടിയെ അഭിനന്ദിക്കുകയാണ്.ബിജെപി ജയിക്കുമ്ബോള്‍ മാത്രമാണ് ഇവിഎം ന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യപെടുന്നത് എന്നതാണ് ഇതിലെ യാഥാർഥ്യം.
Post Your Comments