തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. 2017 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത നൽകുന്നത്. പെന്‍ഷന്‍കാര്‍ക്ക് ഈ തുക പണമായി നൽകും. എന്നാൽ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക പിഎഫില്‍ ലയിപ്പിക്കും. ഇതിലൂടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ക്ഷാമബത്ത 14 ശതമാനമായി ഉയരും. വര്‍ധിപ്പിച്ച ക്ഷാമബത്തയിലൂടെ സർക്കാരിന് പ്രതിമാസം 59.14 കോടി രൂപയും പ്രതിവര്‍ഷം 709.68 കോടി രൂപയും അധികച്ചിലവുണ്ടാകും.
Post Your Comments