ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയവുമായി ബിജെപി. ആകെയുള്ള 270 സീറ്റുകളില്‍ 180 സീറ്റുകളും ബിജെപി കരസ്ഥമാക്കുകയും 54 %വോട്ടുകൾ നേടുകയും ചെയ്തു. കിഴക്കന്‍ ഡല്‍ഹിയിലും വടക്കന്‍ ഡല്‍ഹിയിലും ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്.
വിജയത്തിൽ ഡൽഹി ജനതയ്ക്ക് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ നന്ദി അറിയിച്ചു.രണ്ടു വര്‍ഷത്തെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരിന്റെ വിലയിരുത്തലാണ് ഈ ജനവിധിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത് നടക്കുന്ന ഗുജറാത്ത് ഇലക്ഷനിലേക്ക് പാർട്ടി ശ്രദ്ധ പതിപ്പിക്കുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.
എന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളില്‍ ക്രമക്കേടുണ്ടെന്ന പതിവ് ആരോപണവുമായി രംഗത്തെത്തി. ജയവും പരാജയവും ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്വതയോടെ ജനവിധി മാനിക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ഉത്തർപ്രദേശിന് പിന്നാലെ ഡൽഹിയില്‍ മൂന്ന് കോർപ്പറേഷനിലും ബിജെപി ഭരണം നിലനിർത്തിയത് വൻ ഭൂരിപക്ഷത്തിനാണ്.
Post Your Comments