കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക് കര്‍ശന നിർദേശവുമായി ഇടത് സർക്കാർ വീണ്ടും സർക്കുലർ ഇറക്കി. സര്‍ക്കാരിന്റെ നയങ്ങളെയും നടപടികളെയും പറ്റി പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തരുതെന്നാണ് നിർദേശം. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ വകുപ്പ് മേധാവികള്‍ക്കും നിയമനാധികാരികള്‍ക്കും കൈമാറി. ജനുവരി 31 ന് ഇത്തരമൊരു സർക്കുലർ ഇറക്കിയിരുന്നെങ്കിലും ഇതു ലംഘിച്ച് ഉദ്യോഗസ്‌ഥര്‍ സര്‍ക്കാരിനെതിരേ അഭിപ്രായപ്രകടനം നടത്തിയ സാഹചര്യത്തിലാണ് വീണ്ടും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ സാമൂഹിക മാധ്യമ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ് സംസ്‌ഥാനസര്‍ക്കാരും കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ജീവനക്കാര്‍ ചട്ടം ലംഘിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാന്‍ വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
Post Your Comments