എല്ലാ കാര്യങ്ങൾക്കും ബോട്ട് സർവീസിനെ മാത്രം ആശ്രയിക്കുന്നവരാണ് പെരുമ്പാളത്തുകാർ തുടര്‍ച്ചയായി ബോട്ട് സര്‍വീസുകള്‍ മുടങ്ങുന്നത് പെരുമ്പളം നിവാസികളെ ഇപ്പോൾ വലയ്ക്കുകയാണ്. കാലപ്പഴക്കം ചെന്ന ബോട്ടുകളാണ് അധികവും, അതിനാല്‍ പലപ്പോഴും കൃത്യസമയത്ത് സര്‍വീസുകള്‍ നടത്താന്‍ കഴിയുന്നില്ല. വല കുടുങ്ങിയും, എന്‍ജിന്‍ തകരാര്‍ ആയും ബോട്ടുകള്‍ പ്രവര്‍ത്തനരഹിതം ആകാറുണ്ട്. തകരാറിലായ ബോട്ടുകള്‍ നന്നാക്കാന്‍ കൃത്യമായ നടപടിയും ഇല്ലാത്തതാണ് പ്രധാന തടസം. പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ ബോട്ട് സ്റ്റേഷനില്‍ തുരുമ്ബിച്ച കിടക്കുകയാണ്. തകരാറിലായ ബോട്ടുകള്‍ അറ്റകുറ്റപ്പണിക്ക് അതത് വിദഗ്ധരെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. പക്ഷേ, അതിനുള്ള സംവിധാനങ്ങള്‍ ബോട്ട് സ്റ്റേഷനില്‍ ഇല്ല. പെരുമ്ബളത്ത് ബോട്ട് സര്‍വീസുകള്‍ നടത്തുന്നത് പ്രധാനമായും മൂന്ന് റൂട്ടുകളില്‍ ആണ്.
Also Read:കര്‍ഷക സമരം : വീണ്ടും നാളെ ‘ഭാരത് ബന്ദി’ന് ആഹ്വാനം ചെയ്ത് കർഷകർ
പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇവിടെ ഗതാഗതം. പെരുമ്ബളം – പാണാവള്ളി, പെരുമ്ബളം – പൂത്തോട്ട, പെരുമ്ബളം – സൗത്ത് പറവൂര്‍. ഈ മൂന്നു പ്രധാന ജെട്ടികളിലുമായി സര്‍വീസിന് ആകെ ആറ് ബോട്ടുകളാണ്. ഒരു ജെട്ടിയില്‍ നിന്ന് 11 ബോട്ട് സര്‍വീസുകളാണ് നിലവിലുള്ളത്. രാവിലെ അഞ്ചര മുതല്‍ രാത്രി ഒമ്ബതര വരെ, അരമണിക്കൂര്‍ ഇടവേളകളിലാണ് സര്‍വീസ്. പക്ഷേ, ബോട്ടുകള്‍ കൂടുതല്‍ തകരാറിലാകുന്ന അതിനാല്‍ പല സര്‍വീസുകളും മുടങ്ങും. ഇത് ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നു. സര്‍വീസുകള്‍ മുടങ്ങുന്നത് മൂലം കൃത്യസമയത്ത് ജോലിസ്ഥലങ്ങളിലും, സ്‌കൂളുകളിലും, ആശുപത്രികളിലും, മറ്റും ജനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല. ഇത് വലിയ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കും സൗകര്യങ്ങള്‍ കുറവാണ്. ജനലും വാതിലും ഉറപ്പുള്ളതല്ല, ഇരിപ്പിടങ്ങള്‍ക്ക് ബലമില്ല, സുരക്ഷിതത്വം കുറവാണ്. നാട്ടുകാര്‍ പലതവണ മേലധികാരികളെ വിവരമറിയിക്കുകയും സമരപരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
Post Your Comments