തിരുവനന്തപുരം: കോട്ടയത്ത് നടന്ന പത്തൊൻപതുകാരന്റെ കൊലപാതകത്തിൽ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഫാത്തിമ തഹ്ലിയ രംഗത്ത്. ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിക്കും സർക്കാറിനും അഭിവാദ്യം വിളിക്കാനും തിരുവാതിര കളിക്കാനുമുള്ള ആളുകൾ ഇനിയും വരില്ലേ, ഈ വഴി എന്ന് ഫാത്തിമ തഹ്ലിയ തന്റെ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.
‘കാപ്പ ചുമത്തപ്പെട്ട ഗുണ്ട ഒരു പത്തൊമ്പതുകാരനെ കൊന്ന് ജഡം പോലീസിന്റെ മുന്നിൽ കൊണ്ടു വന്നിട്ടിട്ട് പോർവിളി നടത്തിയത് ‘ഞാനൊരാളെ തീർത്തിട്ടുണ്ട്’ എന്നാണ്. മകനെ ജോമോൻ എന്നയാൾ തട്ടിക്കൊണ്ട് പോയി എന്ന് നട്ടപാതിരക്ക് പോലീസ് സ്റ്റേഷനിൽ ഒരു സാധു സ്ത്രീ പരാതിപ്പെട്ടിട്ട് പോലീസ് എന്ത് ചെയ്തു? ‘, ഫാത്തിമ തഹ്ലിയ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
കാപ്പ ചുമത്തപ്പെട്ട ഗുണ്ട ഒരു പത്തൊമ്പതുകാരനെ കൊന്ന് ജഡം പോലീസിന്റെ മുന്നിൽ കൊണ്ടു വന്നിട്ടിട്ട് പോർവിളി നടത്തിയത് ‘ഞാനൊരാളെ തീർത്തിട്ടുണ്ട്’ എന്നാണ്. മകനെ ജോമോൻ എന്നയാൾ തട്ടിക്കൊണ്ട് പോയി എന്ന് നട്ടപാതിരക്ക് പോലീസ് സ്റ്റേഷനിൽ ഒരു സാധു സ്ത്രീ പരാതിപ്പെട്ടിട്ട് പോലീസ് എന്ത് ചെയ്തു?
ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിക്കും സർക്കാറിനും അഭിവാദ്യം വിളിക്കാനും തിരുവാതിര കളിക്കാനുമുള്ള ആളുകൾ ഇനിയും വരില്ലേ, ഈ വഴി?
Post Your Comments