ഹൈദരാബാദ്: എച്ച്ഐവി ബാധിതയായ പെണ്‍കുട്ടിയെ കൊണ്ട് അനാഥാലയ അധികൃതര്‍ മാന്‍ഹോള്‍ കോരിച്ച ദൃശ്യം പുറത്തുവന്നതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. ഹൈദരാബാദിലെ ഉപ്പലിന് സമീപത്തെ അഗാപ്പെ ഓര്‍ഫന്‍ എന്ന അനാഥാലയത്തിലാണ് സംഭവം.
12 വയസുകാരിയായ പെണ്‍കുട്ടിയെയാണ് മലമടക്കമുള്ള മാലിന്യം കോരാന്‍ മാന്‍ഹോളില്‍ ഇറക്കിയത്. ഈ അനാഥാലയത്തില്‍ 230 കുട്ടികളാണുള്ളത്. ഇതില്‍ 90 പേര് എച്ച്ഐവി ബാധിതരാണ്. 12 കുട്ടികളെ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ നിയോഗിച്ചതായാണ് പരാതി.
ദൃശ്യങ്ങള്‍ സഹിതം പ്രദേശവാസിയായ ഒരാള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചൈല്‍ഡ് ലേബര്‍ ആക്ട്, ജുവൈനല്‍ ജസ്റ്റീസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റുചെയ്തു.
അതേസമയം, എച്ചഐവി ബാധിതര്‍ ഉള്ളതിനാല്‍ ഇവിടുത്തെ മാലിന്യം കോരാന്‍ തൊഴിലാളികള്‍ വരുന്നില്ലെന്നും അതിനാലാണ് കുട്ടികളെകൊണ്ട് മാലിന്യടാങ്ക് വൃത്തിയാക്കിച്ചതെന്നുമാണ് അനാഥാലയ അധികൃതര്‍ പറയുന്നത്.
Post Your Comments