ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു.ഇത്തവണത്തെ തെരഞ്ഞെടുപ്പ് രാജ്യശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.കോൺഗ്രസിനും ബിജെപിക്കും ആം ആദ്മിക്കും ഇത് അഭിമാന പോരാട്ടം തന്നെയാണ്. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും രൂപീകരിച്ച സ്വരാജ് ഇന്ത്യയും തെരഞ്ഞെടുപ്പിൽ മല്‍സരിക്കുന്നതുകൊണ്ടു തന്നെ ആം ആദ്മി ഈ തെരഞ്ഞെടുപ്പിനെ വളരെയേറെ പ്രാധാന്യത്തോടെ കാണുന്നു.
സർവ്വേ ഫലങ്ങളെല്ലാം അനുകൂലമായതിനാൽ ബിജെപി ആത്മവിശ്വാസത്തിലാണ്. എന്നാൽ തങ്ങളുടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. 1.3 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. 26നാണ് വോെട്ടണ്ണല്‍.ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ആകെയുള്ള 1.3 കോടി വോട്ടര്‍മാരില്‍ 1.1 ലക്ഷം പുതുമുഖ വോട്ടര്‍മാരാണ്. ആകെ 13,022 പോളിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി നോട്ട സൗകര്യവും ഏര്‍പ്പെടുത്തി.
Post Your Comments