ചെന്നൈ: അണ്ണാ ഡി.എം.കെയുടെ രണ്ട് വിഭാഗങ്ങളും ലയിക്കാന്‍ തീരുമാനമായി. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ഒ.പനീര്‍സെല്‍വം തിരിച്ചു വരുന്നതായി ദേശീയ മാധ്യമമായ ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.പനീർ സെൽവം മുഖ്യമന്ത്രിയാകുമ്പോൾ ഇ.കെ പളനിസ്വാമി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവുമെന്നാണ് പുതിയ റിപ്പോർട്ട്.
ശശികലയെയും ദിനകരനെയും മാറ്റി നിർത്താൻ തന്നെ ധാരണയായി. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിച്ച് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നേടിയെടുക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ദിനകരനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തതോടെയാണ് പാര്‍ട്ടിയിലെ ഇരുവിഭാഗങ്ങളും ലയന നടപടികളുമായി മുന്നോട്ടു വന്നത്.
മുന്‍ മന്ത്രിയും എം.എല്‍.എയുമായ സെന്തില്‍ ബാലാജിയെയും ദക്ഷിണ തമിഴ്നാട്ടില്‍ നിന്നുള്ള മറ്റു ചിലരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുവാനും ധാരണയായതായി സൂചനയുണ്ട്.ശശികലയുടെ കുടുംബത്തിൽ നിന്നുള്ള മുപ്പതോളം പേരെയും പുറത്താക്കി. മന്ത്രി സഭ പുനസംഘടിപ്പിച്ച് പനീര്‍ സെല്‍വം വിഭാഗത്തിലുള്ളവരെ ഉള്‍പ്പെടുത്തും.
Post Your Comments