കണ്ണൂര്‍ : മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ എടുത്ത നിലപാടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന്തും കൈയേറ്റം ഒഴിപ്പിക്കുന്നതിനെയും പറ്റി മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കില്‍ ഭരണത്തില്‍ എന്ത് നിയന്ത്രണം ആണ് ഉള്ളതെന്നും ചെന്നിത്തല.
കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുന്‍പ് പ്രാദേശിക സിപിഎം നേതൃത്വത്തിന്‍റെ അനുമതി വാങ്ങണം എന്ന് പറയുന്നതിനോട് പരിഹാസമാണെന്നും കൈയേറ്റത്തിനു ഒത്താശ ചെയുന്നത് പ്രാദേശിക സിപിഎം നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനു ഒരു പാര്‍ട്ടിയും എതിരുനില്‍ക്കില്ല, പിന്നെ എന്തിനാണ് ഭൂമി തിരിച്ചു പിടിക്കുന്നതിനു എല്ലാവരോടും അഭിപ്രായം ചോദിക്കുന്നത് എന്നും ചെന്നിത്തല.
ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയെന്ന നിലപാടാണ് സര്‍കാരിന്റെ ഭാഗത്ത് നിന്ന്‍ കാണാന്‍ സാധിക്കുന്നതെന്നും ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Post Your Comments