റാഞ്ചി : ഝാര്‍ഖണ്ഡില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. 25 വയസ്സുകാരനായ യുവാവിനെയാണ് നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ജവഹര്‍ ലോഹര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി രക്ഷപ്പെടാതിരിക്കാന്‍ യുവാവ് കഴുത്ത് വരെ മണല്‍ മൂടിയിടുകയായിരുന്നു.
രാത്രി മൂന്ന് മണിയോടെ നാട്ടുകാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീടാണ് ജനക്കൂട്ടം പ്രതിയെ ആക്രമിച്ചത്. വീട്ടില്‍ നിന്നും വലിച്ചിറക്കിയ പ്രതിയെ മരത്തടിയും കല്ലും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമിച്ചത്. മാരകമായ പരിക്കേറ്റ ഇയാള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments