Latest NewsIndiaNews

ജെല്ലിക്കെട്ട് കാളയുടെ വയറ്റിൽ നിന്നെടുത്തത് അമ്പരിപ്പിക്കുന്ന തൂക്കത്തിലുള്ള സാധനങ്ങൾ

ചെന്നൈ: ജെല്ലിക്കെട്ട് കാളയുടെ വയറ്റിൽ നിന്നെടുത്തത് അമ്പരിപ്പിക്കുന്ന തൂക്കത്തിലുള്ള സാധനങ്ങൾ.  തഞ്ചാവൂരിലെ ജെല്ലിക്കെട്ടു കാളയുടെ വയറ്റിൽനിന്നു 38.4 കിലോ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും എൽഇഡി ബൾബും മറ്റുമാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. തിരുച്ചിറപ്പള്ളി സ്വദേശി അയ്യപ്പന്റെ കാളയെയാണു തുടർച്ചയായ ക്ഷീണത്തെ തുടർന്നു വെറ്ററിനറി കോളേജിൽ പ്രവേശിപ്പിച്ചത്. തഞ്ചാവൂർ വെറ്ററിനറി കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്.

കുടൽ രോഗം കണ്ടെത്തിയതിനെ തുടർന്നുള്ള അടിന്തര ശസ്ത്രക്രിയയിൽ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്കും ബൾബിനും പുറമെ, സേഫ്റ്റി പിന്നുകൾ, ആണികൾ, കയർ അവശിഷ്ടങ്ങൾ എന്നിവയും വയറ്റിൽനിന്നു നീക്കം ചെയ്തു. കന്നുകാലികൾക്കു വീട്ടിൽ തീറ്റ നൽകുന്നതിനു പകരം തെരുവിൽ അലയാൻ വിടുന്നതാണ് ഇത്തരം സംഭവങ്ങൾക്കു കാരണമെന്നും ഇതു മാരകമായ കുടൽ രോഗങ്ങൾക്കു കാരണമാവാറുള്ളതായും ഡോക്ടർമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button