ചെന്നൈ: പൊങ്കൽ ഉത്സവത്തിൻ്റെ ഭാഗമായി എല്ലാ വർഷവും നടന്നു വരുന്ന ജെല്ലിക്കെട്ടിന് അനുമതി നൽകി തമിഴ്നാട് സർക്കാർ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നു എന്ന് സംഘാടകർ ഉറപ്പു വരുത്തണം. സർക്കാർ ലബോറട്ടറികളിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കുന്നവരെ മാത്രമേ കാളപ്പോരിൽ പങ്കെടുപ്പിക്കാവു എന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽപറയുന്നു.
ഒരു ഇനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം എണ്ണം 150 ആയി നിജപ്പെടുത്തണം, കാഴ്ച്ചക്കാരുടെ എണ്ണവും നേർ പകുതിയേ പാടുള്ളു. കാഴ്ച്ചക്കാരെയെല്ലാം തെർമൽ സ്കാനിംഗിന് ശേഷം മാത്രമേ മത്സര വേദികളിലേക്ക് പ്രവേശിപ്പിക്കാവു, കാഴ്ച്ചക്കാർക്ക് മാസ്ക് നിർബന്ധം എന്ന നിർദ്ദേശങ്ങളാണ് അനുമതി നൽകി കൊണ്ടുള്ള സംസ്ഥാന സർക്കാറിൻ്റെ പ്രസ്താവനയിൽ പറയുന്നത്.
2021 ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ടു കൊണ്ടാണ് സർക്കാരിൻ്റെ ഈ നീക്കം എന്ന് വിമർശനങ്ങളും ഉയരുന്നുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബീച്ചുകളിലും റിസോർട്ടുകളിലും ഹോട്ടലുകളിലും പുതുവത്സരാഘോഷങ്ങൾക്ക് വിലക്കുള്ള സാഹചര്യത്തിലാണ് ജനുവരി മാസത്തിൽ തന്നെ ജെല്ലിക്കെട്ടിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പൊങ്കൽ കഴിഞ്ഞ്, മാട്ടുപ്പൊങ്കൽ ദിനത്തിൽ തെക്കൻ തമിഴ്നാട്ടിലെ മധുര ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലാണ് പ്രധാനമായും ജെല്ലിക്കെട്ട് നടക്കുന്നത്.
Post Your Comments