ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച് ആരാധകർ. തഞ്ചാവൂരില്‍ എ.ഐ.എ.ഡി.എം.കെ. കൗണ്‍സിലര്‍ സ്വാമിനാഥനാണ് പുരട്ചിതലൈവിക്ക് ക്ഷേത്രം നിർമ്മിച്ചത്. ഒരാഴ്ച്ച കൊണ്ടാണ് രണ്ടുലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രം പൂര്‍ത്തിയാക്കിയതെന്ന് സ്വാമിനാഥന്‍ പറഞ്ഞു. ക്ഷേത്രത്തിനുള്ളില്‍ ജയലളിതയുടെ വലിയൊരു ചിത്രം സ്ഥാപിച്ചിട്ടുണ്ട്. അണ്ണാദുരൈയുടെയും എം.ജി.ആറിന്റെയും ചിത്രങ്ങള്‍ ഒപ്പമുണ്ട്. അമ്മയുടെ ബാല്യകാലം മുതലുള്ള ചിത്രങ്ങളും ചുവരില്‍ സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ ജയലളിതയുടെ പ്രതിമയ്ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അമ്മയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24-ന് പ്രതിമ ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കുമെന്നും സ്വാമിനാഥന്‍ പറഞ്ഞു. ദിവസം മുഴുവന്‍ സൗജന്യമായി ഇവിടെ കുടിവെള്ളം വിതരണം ചെയ്യുമെന്നും അതുപോലെ അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത എന്നിവരുടെ പിറന്നാള്‍ ദിനങ്ങളില്‍ സൗജന്യ ഭക്ഷണവിതരണമുണ്ടാവുമെന്നും സ്വാമിനാഥന്‍ വ്യക്തമാക്കി.
Post Your Comments