ലിമ : തമിഴ്‌നാട്ടിലെ ജല്ലിക്കെട്ടിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന് ശേഷം സംസ്ഥാനമൊട്ടാകെ നടന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായ വേദിയാകുവാന്‍ പെറുവും ഒരുങ്ങുന്നു. നുറ്റാണ്ടുകളായി പെറു ജനത തങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി നടത്തിപ്പോന്നിരുന്ന കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
ഇത്തരം വിനോദങ്ങളിലൂടെ കടുത്ത മൃഗ പീഡനമാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ചൂണ്ടിക്കാട്ടി മൃഗ സംരക്ഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പെറു സര്‍ക്കാരിന്റെ നിരോധന നീക്കം. നിരോധനത്തിനെതിരെ ആയിരക്കണക്കിന് പേരാണ് പ്രേതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ജനങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് വിഷയത്തില്‍ സര്‍ക്കാരിന് നേരിടേണ്ടി വരുന്നത്.
Post Your Comments