പുതിയ കോളിംഗ് സംവിധാനവുമായി പിക്സൽ ഫോൺ. റിലയൻസ് ജിയോ വരിക്കാർക്ക് വൈഫൈ സാങ്കേതികവിദ്യയുടെ സഹായത്തോടെ കോളുകൾ സാധ്യമാക്കുന്ന സംവിധാനമായിരിക്കും പിക്സൽ, പിക്സൽ എക്സ്എൽ ഫോണുകളിൽ ഗൂഗിൾ അവതരിപ്പിക്കുക. വൈഫൈ റൂട്ടറോ അല്ലെങ്കിൽ വൈഫൈ ഹോട്ട്സ്പോട്ടുകളോ ഉപയോഗിച്ചോ കോളുകൾ ചെയ്യുന്ന സംവിധാനമാണിത്. സെല്ലുലാർ നെറ്റ്വർക്കിനേക്കാളും വളരെ ചുരുങ്ങിയ ചെലവേ ഇതിനു വരൂ എന്നതാണ് പ്രധാന പ്രത്യേകത.
സാധാരണ ഡയലർ പാഡിൽതന്നെ വൈഫൈ കോളിംഗ് ഒരുക്കിയിരിക്കുന്നത്. ഫോണിന്റെ ഡയലർ പാഡ് തുറക്കുക, ഏതു സംവിധാനം വേണമെന്ന് തെരഞ്ഞെടുക്കുക (സെല്ലുലാർ/വൈഫൈ), വിളിക്കേണ്ട ആളുടെ നമ്പര്‍ തെരഞ്ഞെടുക്കുക. ഇനി വൈഫൈ ഫോൺ കോളിംഗ് സംവിധാനമില്ലാത്ത ഫോണുകളിലേക്ക് സാധാരണ കോൾ പോലെതന്നെയായിരിക്കും ഇത് ലഭിക്കുക.
Post Your Comments