അങ്കാര : ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഊരിത്തെറിച്ച ടയര്‍ ഫാര്‍മസിക്കുള്ളിലേക്ക് പാഞ്ഞുകയറി. തുര്‍ക്കിയിലെ അഡാന പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. കടയില്‍ കാത്തിരുന്നവരുടെ നേര്‍ക്കാണ് ടയര്‍ വന്നുപതിച്ചത്.
ഫാര്‍മസി ഉടമ രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കവേയാണ് അപ്രതീക്ഷിതമായി അവരുടെ ദേഹത്തേക്ക് ടയര്‍ വന്നുവീണത്. മുഖത്തടിച്ചെങ്കിലും ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ‘മരുന്നുവാങ്ങാനെത്തുന്ന രോഗികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ വന്നത് ഒരു ചക്രമായിരുന്നു. ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരു ഫാര്‍മസിയില്‍ പോലും സുരക്ഷിതമല്ല എന്നതാണ് സ്ഥിതി’-ഫാര്‍മസി ഉടമ പറഞ്ഞു.
Post Your Comments