
ബംഗളൂരു: ബൈക്ക് ടാക്‌സിയില്‍ ഡ്രൈവര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് യാത്രക്കാരി ഓടുന്ന വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങി രക്ഷപ്പെട്ടു. ലൈംഗിക അതിക്രമം നടത്തിയതിനൊപ്പം മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചതോടെ നടുറോഡില്‍ ചാടി ഇറങ്ങുകയായിരുന്നുവെന്ന് യുവതി പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൈക്ക് ടാക്‌സി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ബൈക്കില്‍ നിന്ന് ചാടി ഇറങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ദിരാനഗറില്‍ നിന്നാണ് ബൈക്ക് ടാക്‌സി ബുക്ക് ചെയ്തതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ഒടിപി ചെക്ക് ചെയ്യാന്‍ എന്ന വ്യാജേന ഡ്രൈവര്‍ തന്റെ കൈയിലുള്ള ഫോണ്‍ വാങ്ങിയതായും തുടര്‍ന്ന് തെറ്റായ ദിശയിലേക്ക് ഡ്രൈവര്‍ വണ്ടിയോടിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഡ്രൈവര്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചതായും തുടർന്ന് ബൈക്കില്‍ നിന്ന് ചാടി ഇറങ്ങുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
Post Your Comments