എംആർഎഫിന്റെ നാലാം പാദ ഫലങ്ങൾ പുറത്തു വിട്ടു. 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി മുതൽ മാർച്ച് വരെയുള്ള നാലാം പാദത്തിന്റെ ഫലങ്ങളാണ് കമ്പനി പുറത്തുവിട്ടത്. 156.78 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുൻവർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 50.6 ശതമാനത്തിലേറെ ഇടിവാണ് അറ്റാദായത്തിൽ ഇത്തവണ രേഖപ്പെടുത്തിയത്. 317.26 ശതമാനമാണ് മുൻവർഷത്തെ അറ്റാദായം. രാജ്യത്തെ പ്രമുഖ ടയർ നിർമ്മാതാക്കളാണ് എംആർഎഫ്.
2020-21ലെ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 48 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തിൽ ഉണ്ടായത്. എന്നാൽ, കമ്പനിയുടെ മൊത്തം വരുമാനം 9.8 ശതമാനം ഉയർന്ന് 5,265.20 കോടി രൂപയായി. 647.34 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം ആദായം.
Also Read: വ്യായാമത്തിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കൂ
കോവിഡിന് ശേഷമുള്ള വിപണി സാഹചര്യവും അസംസ്കൃത വസ്തുക്കളുടെ ഉയർന്ന ചിലവും കൂടാതെ, യുക്രൈൻ-റഷ്യ യുദ്ധം തുടങ്ങിയവ എംആർഎഫ്ന്റെ പ്രകടനത്തെ ബാധിച്ചെന്നാണ് വിലയിരുത്തൽ.
Post Your Comments