തിരുവനന്തപുരം: സംസ്ഥാനത്ത് അരിക്ഷാമം വന്നപ്പോൾ ബംഗാളിൽ നിന്ന് ഇറക്കിയെന്ന പേരില്‍ വ്യാപകമായി വിതരണം ചെയ്തു കൊണ്ടിരിക്കുന്നത് മായംകലര്‍ത്തിയ റേഷനരിയെന്ന് ആരോപണം. മധ്യകേരളത്തിലെ പലജില്ലകളിലും വിതരണത്തിനെത്തിയ അരി തിളയ്ക്കുന്പോള്‍ പ്ലാസ്റ്റിക് കത്തുന്ന രൂക്ഷഗന്ധം അനുഭവപ്പെടുന്നതായാണ് പ്രധാന ആരോപണം.പലയിനം അരി കൂട്ടിക്കലർത്തിയാണ് വിതരണത്തിന് എത്തിയത്.
തിളയ്ക്കുമ്പോൾ തന്നെ അരി വെടിച്ചു കീറുകയും രൂക്ഷ ഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. കടുത്ത ദുർഗന്ധമുള്ള ഈ അരി കോഴിത്തീറ്റയായി പോലും ഉപയോഗിക്കാനാവില്ലെന്നാണ് പരാതി.പരാതിയെത്തുടര്‍ന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നേരിട്ട് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തികോട്ടയത്തെ ഒരു മില്ല് പൂട്ടിച്ചിരുന്നു.
ഈ മില്ലിനു പുറമേ അന്‍പതോളം മില്ലുകള്‍ ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന ഗുണനിലവാരമുള്ള നെല്ലില്‍ നിന്നുള്ള അരി മരിച്ചു വിൽക്കുകയും, ആന്ധ്രയിൽ നിന്ന് പുറം തള്ളുന്ന ഗുണനിലവാരമില്ലാത്ത അരി കൊണ്ടുവന്ന് കഴുകി, പുഴുങ്ങി നിറംചേര്‍ത്ത് സര്‍ക്കാരിന് നല്‍കുകയുമാണ് ഇവർ ചെയ്യുന്നത്.
Post Your Comments