ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരായി വന്നതോടെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉമാഭാരതി രാജിവെക്കണമെന്നാവശ്യവും പരക്കെ ഉയര്‍ന്നിരുന്നു. എന്നാല്‍, താന്‍ രാജിവെക്കില്ലെന്നാണ് ഉമാഭാരതി പറയുന്നത്.
കേസില്‍ വിചാരണ നേരിടാനും ജയിലില്‍ പോകാനും തയ്യാറാണെന്നും ഉമാഭാരതി പറഞ്ഞു. ഏതു അന്വേഷണവും നടക്കട്ടെ. രാമക്ഷേത്ര വിഷയമാണ് തങ്ങളെ അധികാരത്തിലേറ്റിയതെന്നും ഏത് കോടതിവിധിയും നേരിടാന്‍ തയ്യാറാണെന്നും ഉമാഭാരതി വ്യക്തമാക്കി. രണ്ട് വര്‍ഷംകൊണ്ടോ രണ്ട് മണിക്കൂര്‍ കൊണ്ടോ വിചാരണ പൂര്‍ത്തിയാക്കട്ടെ, അത് നേരിടാന്‍ ഞാന്‍ തയ്യാറാണ്.
കേസിന്റെ പേരില്‍ തൂക്കിലേറാനും ഞാന്‍ തയ്യാറാണ്. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന സന്ദേശം നല്കാന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും ഉമാഭാരതി പറഞ്ഞു.
Post Your Comments