മുംബൈ: ശിവസനാ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മസ്ജിദിൽ നിന്നും ഉച്ചഭാഷിണികൾ എടുത്തു മാറ്റാൻ ധൈര്യമില്ലാത്ത ശിവസേനക്കാർ, പണ്ടു കാലത്ത് ബാബറി മസ്ജിദ് തകർത്തുവെന്നാണ് അവകാശപ്പെടുന്നതെന്ന് ഫഡ്നാവിസ് പരിഹസിച്ചു.
‘ഞാൻ അഭിമാനത്തോടെയാണ് ഇക്കാര്യം വിളിച്ചു പറയുന്നത്. ബാബറി മസ്ജിദ് തകർത്തപ്പോൾ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു, ഈ ദേവേന്ദ്ര ഫഡ്നാവിസ് കൂടി ചേർന്നാണ് ആ കെട്ടിടം പൊളിച്ചത്. ഇതേ ദേവേന്ദ്ര ഫഡ്നാവിസ് കർസേവ ചെയ്തതിന് ബദൗൻ ജയിലിൽ 18 ദിവസം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എന്നാൽ, ഒരൊറ്റ ശിവസേന നേതാവ് പോലും ആ ഭാഗത്ത് ഉണ്ടായിരുന്നില്ല.’ ഫഡ്നാവിസ് പ്രഖ്യാപിച്ചു.
പണ്ട് ബാബറി മസ്ജിദ് തകർക്കാൻ മഹാരാഷ്ട്രയിൽ നിന്നും പോയിയെന്നു പറയുന്ന ഏതെങ്കിലും ഒരു നേതാവിന്റെ പേര് പറയാമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. ഒറ്റയാൾ പോലുമില്ലെന്നും, അവിടെ ഒരു നേതാവിനെപ്പോലും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments