മുംബൈ: ‘നേഷന്‍ വാണ്ട്‌സ് ടു നോ‘… ‘രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു‘ എന്ന വാചകം ഇനി ഉപയോഗിക്കരുതെന്ന് കാട്ടി അർണബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പ് നോട്ടീസ് അയച്ചു. ഇനി ഈ വാചകം ഉപയോഗിച്ചാൽ ഉപയോഗിച്ചാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ചാനല്‍ നല്‍കുന്നു. ടൈംസ് നൗ ചാനലിലെ തന്റെ പ്രൈം ഡിബേറ്റില്‍ അര്‍ണബിന്റെ മുഖവാചകമായിരുന്നു ഇത്. ആ വാചകം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ടൈംസ് നൗ വാദിക്കുന്നത്.
അർണബ് ഗോസ്വാമിതന്നെയാണ് തന്റെ പുതിയ സംരംഭമായ റിപ്പബ്ലിക് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചാനലിന്റെ ഭീഷണി വിലപ്പോകില്ലെന്നും ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയൊന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും അർണബ് പറയുന്നു. നേഷന്‍ വാണ്ട്‌സ് ടു നോ’ എന്ന വാചകം തനിക്കും പ്രേക്ഷകര്‍ക്കും ഇന്ത്യയിലെ ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് അര്‍ണബ് അഭിപ്രായപ്പെട്ടു. ആ വാചകം ഉപയോഗിക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനും അർണബ് വെല്ലുവിളിക്കുന്നു.
Post Your Comments