Latest NewsNewsInternational

തീവ്രവാദ ബന്ധം; ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ആളെ കണ്ട് യുഎസ് എംബസി ഞെട്ടി

വാഷിങ്ടണ്‍: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ ആളെ കണ്ടപ്പോള്‍ യുഎസ് എംബസി അധികൃതര്‍ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല വിളിച്ചുവരുത്തിയ ആള്‍ക്ക് വെറും മൂന്നുമാസമായിരുന്നു പ്രായം. ഹാര്‍വി കെന്യാന്‍ എന്ന മൂന്നുമാസം പ്രാമുള്ള കുഞ്ഞാണ് തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ചോദ്യം ചെയ്യാൻ വിധേയനായത്. അങ്ങനെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നയാള്‍ എന്ന റെക്കോര്‍ഡും ഈ കുഞ്ഞ് നേടി.

കഴിഞ്ഞ ദിവസം വിസ പേപ്പര്‍ പൂരിപ്പിക്കുന്നതിനിടെ ഹാര്‍വിയുടെ മുത്തച്ഛന്‍ പോള്‍ കെന്യാന് പറ്റിയ ചെറിയൊരു പിശകാണ് ഈ പുലിവാലിനൊക്കെ കാരണമായത്. താങ്കള്‍ എതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തിലോ, ചാരക്കേസിലോ മറ്റോ പ്രതിയായിട്ടുണ്ടോയെന്ന് വിസ പേപ്പറിലെ ചോദ്യത്തിന് അറിയാതെ യെസ് എന്ന കോളം ടിക്ക് ചെയ്യുകായിരുന്നു. ഇതൊന്നുമറിയാതെ ഫ്‌ലോറിഡയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോവാന്‍ വിമാനത്താവളത്തിലെത്തിയ കെന്യാന് അധികൃതര്‍ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു.

പിന്നീട് പത്ത് മണിക്കൂറോളം യാത്രചെയ്താണ് കുഞ്ഞുകെന്യാനെയുമെടുത്ത് രക്ഷിതാക്കള്‍ യുഎസ് എംബസി അധികൃതര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ‘ചോദ്യം ചെയ്യലി’നിടെ കെന്യാന്‍ ഒരു നിമിഷം പോലും കരഞ്ഞില്ലെന്ന് കെന്യാന്റെ മുത്തച്ഛന്‍ പോള്‍ കെന്യാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button