USALatest NewsNewsGulf

ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം; പിന്നിൽ ഇറാൻ? കൂടുതൽ വിവരങ്ങൾ പുറത്ത്

ബഗ്ദാദ്: ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ യുഎസ് എംബസി പ്രവർത്തിക്കുന്ന അതിസുരക്ഷാ മേഖലയായ ഗ്രീൻ സോണിനു സമീപം മൂന്നു റോക്കറ്റുകൾ പതിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ആളപായം സംബന്ധിച്ച് റിപ്പോർട്ടുകളിൽ പരാമർശമില്ല.

ഗ്രീൻ സോണിലേക്ക് ഇത്തരത്തിൽ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ അനുകൂലമായി ഇറാഖിൽ പ്രവർത്തിക്കുന്ന അർധസൈനിക വിഭാഗങ്ങളെയാണ് യുഎസ് പഴി പറയാറുള്ളത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാറുമില്ല. റോക്കറ്റുകൾ പതിച്ചതിനു പിന്നാലെ പ്രദേശത്ത് ആക്രമണത്തിനെതിരായ മുന്നറിയിപ്പ് വ്യക്തമാക്കി സൈറനുകൾ മുഴങ്ങി.

ALSO READ: ഇന്ത്യ ചൈനയുമായി അതിർത്തി പങ്കിടുന്ന വിവരം അമേരിക്കൻ പ്രസിഡന്റ് അറിഞ്ഞില്ലേ? ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വലിയ പിടിപാടില്ലെന്നു തെളിയിച്ച് ട്രംപ്

ഇറാൻ സൈനിക കമാൻഡറായ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിൽ യുഎസ് വധിച്ചതിനു ശേഷം ഇറാഖിൽ സംഘർഷങ്ങൾ വർധിച്ചിരുന്നു. ഇറാഖ് സർക്കാരിന്റെ പരിഷ്കരണനടപടികൾ വൈകുന്നതിനെതിരെ തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button