Latest NewsNewsInternational

ഇറാഖിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

ബാഗ്ദാദ് : ഇറാഖിലെ അമേരിക്കന്‍ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം. റോക്കറ്റുകള്‍ ലക്ഷ്യം മാറി പതിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ആക്രമണം.
കിഴക്കന്‍ ബാഗ്ദാദ് മേഖലയില്‍ നിന്നുമാണ് റോക്കറ്റുകള്‍ എത്തിയത്. രണ്ട് റോക്കറ്റുകളാണ് എംബസി ലക്ഷ്യമിട്ട് തൊടുത്തത്. എന്നാല്‍ ഇരു റോക്കറ്റുകളുടെയും ലക്ഷ്യം തെറ്റുകയായിരുന്നു.

ആദ്യ റോക്കറ്റ് ഗ്രീന്‍ സോണിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലും, രണ്ടാമത്തെ റോക്കറ്റ് അതിന് സമീപമുള്ള തുറസ്സായ സ്ഥലത്തുമാണ് പതിച്ചത്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. എംബസിയിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരിയിലും സമാനമായ രീതിയില്‍ അമേരിക്കന്‍ എംബസിയ്ക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. എന്നാല്‍ റോക്കറ്റുകള്‍ ലക്ഷ്യം മാറി പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം യുദ്ധ ദൗത്യവുമായി ബന്ധപ്പെട്ട കരാര്‍ അമേരിക്കയും, ഇറാഖും ഔദ്യോഗികമായി അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button