വാഷിങ്ടണ്‍: ഖാസിം സുലൈമാനി നാല് യുഎസ് എംബസികള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനാണ് ഫുള്‍സ്റ്റോപ്പ് നല്‍കിയതെന്നും പറഞ്ഞു.സുലൈമാനിയുടെ പദ്ധതിയെ കുറിച്ച് നേരത്തെ തന്നെ യുഎസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നുവെന്നും ട്രംപ് സൂചിപ്പിച്ചു.ഫോക്സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ സേനാ തലവന്റെ വധത്തിലേക്ക് നയിച്ച വിഷയങ്ങള്‍ പ്രസിഡന്റ് വിശദീകരിച്ചത്. ബാഗ്ദാദിലെ എംബസി ഇതില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ട്രംപിന്റെ പ്രസ്താവന പിന്തുണച്ച് യുഎസ് പ്രതിരോധ സെക്രട്ടറി മൈക്ക് പോംപിയോ, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് എസ്പെര്‍ എന്നിവരും രംഗത്തെത്തിയിരുന്നു.
ഇറാന്‍ രഹസ്യന്വേഷണ തലവന്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതിപക്ഷ ഡെമോക്രാറ്റ് നേതാക്കള്‍ ട്രംപിന് നേരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെളിപ്പെടുത്തലുമായി ട്രംപ് രംഗത്തെത്തിയത്. നേരത്തെ, സുലൈമാനിയെ വധിച്ചതിന് പിന്നിലുള്ള കാരണം വ്യക്തമാക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല.
ഇറാന്‍ പിന്തുണയുള്ള ഭീകരര്‍ എംബസിയില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതോടെയാണ് യുഎസ്, ഇറാന്‍ ബന്ധം വഷളായത്. ഇതിന് പിന്നാലെ സുലൈമാനിയെ വധിക്കുകയും ചെയ്തു. യുഎസ് എംബസികള്‍ തകര്‍ക്കുകയായിരുന്നു ഇറാന്റെ പദ്ധതിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും കൂട്ടിച്ചേര്‍ത്തു. ഇതിന്റെ പേരിലാണ് പ്രസിഡന്റ് ട്രംപ് സൊലേമാനി സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഡ്രോണ്‍ അക്രമത്തിന് ഉത്തരവിട്ടത്. ഇറാനിലെ രണ്ടാമത്തെ ശക്തികേന്ദ്രമാണ് ബാഗ്ദാദില്‍ പൊലിഞ്ഞത്. ‘ആ ഭീഷണികളെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ വിവരമുണ്ട്. യുഎസ് എംബസികളും ഭീഷണി നേരിട്ടിരുന്നെന്ന
പോംപിയോ റിപ്പോര്‍ട്ടര്‍മാരോട് വൈറ്റ് ഹൗസില്‍ വിശദീകരിച്ചു.
Post Your Comments