ചെന്നൈ: ഒ. പനീര്‍ശെല്‍വത്തെ പാര്‍ട്ടിയിലേക്ക് പരസ്യമായി സ്വാഗതം ചെയ്ത് ശശികല. ശശികല പാര്‍ട്ടി നേതൃസ്ഥാനം രാജിവെയ്ക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇരുവിഭാഗത്തിലുമായുള്ള 123 എം.എല്‍.എമാരും ഒന്നിച്ചുചേരണമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ചേര്‍ന്നുള്ള യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശികലയുടെ മരുമകനും ശശികല പക്ഷത്തിന്റെ ആര്‍.കെ. നഗറിലെ സ്ഥാനാര്‍ഥിയുമായ ടി.ടി.വി. ദിനകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മന്ത്രിമാര്‍ അടിയന്തരയോഗം ചേര്‍ന്നതും. മന്നാര്‍ഗുഡി മാഫിയ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തതാണ് ശശികലയ്ക്കൊപ്പം ഉറച്ചുനിന്ന പല നേതാക്കളെയും ഇപ്പോള്‍ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. നേരത്തെ ശശികലയും ദിനകരനും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് പുറത്തു പോകണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
Post Your Comments