തിരുവനന്തപുരം:വിഷു-ഈസ്റ്റര്‍ ദിനങ്ങളില്‍ മലയാളികള്‍ കുടിച്ചത് കോടികളുടെ മദ്യം. മദ്യശാലകളുടെ ദൂരപരിധി സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവ് പ്രാബല്യത്തിലായതിനു ശേഷമെത്തിയ ആദ്യ ആഘോഷ ദിനങ്ങളിലെ മദ്യ വില്‍പ്പനയുടെ കണക്ക് പുറത്തുവന്നു.
തൃശൂരിലെ മദ്യവില്‍പന ശാലയിലാണ് വിഷുവിന്റെ തലേന്നും (13 ഏപ്രില്‍), ഈസ്റ്റര്‍ തലേന്നും (15 ഏപ്രില്‍) സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റഴിച്ചത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ പൂത്തോളിലെ മദ്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ വ്യാഴാഴ്ച 1.01 കോടിയുടെയും, ശനിയാഴ്ച 89 ലക്ഷം രൂപയുടെയും മദ്യമാണ് വിറ്റഴിച്ചത്. 82 ലക്ഷം രൂപയുടെ മദ്യം വിറ്റ കോഴിക്കോട് ഔട്ട്‌ലെറ്റാണ് വില്‍പനയില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 1.2 കോടി രൂപയുടെ മദ്യ വില്‍പന നടത്തിയ എറണാകുളം വൈറ്റിലയിലെ ഔട്ട്‌ലെറ്റിനാണ് വില്‍പന കാര്യത്തിലെ റെക്കാഡ്.
Post Your Comments