Latest NewsNewsIndia

മുസ്ലീം സ്ത്രീകളോടുള്ള അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തി പ്രധാനമന്ത്രി

ഭുവനേശ്വര്‍: ചൂഷണത്തിന് ആരെയും വിധേയമാക്കാന്‍ സമ്മതിക്കുകയില്ലെന്നും മുത്തലാഖിന്റെ പേരില്‍ മുസ്ലീം സ്ത്രീകളോട് കാണിക്കുന്ന അനീതി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭുവനേശ്വറില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് സമ്മേളനത്തിലായിരുന്നു മോദിയുടെ പ്രസ്താവന. മുസ്ലീം സ്ത്രീകള്‍ക്കെതിരെയുള്ള അനീതി അനുവദിക്കില്ലയെന്നും മോദി പറഞ്ഞു.

മോദിയുടെ വാക്കുകള്‍ക്ക് പിന്തുണയുമായി നിതിന്‍ ഗഡ്കരിയും ശക്തമായി പ്രതികരിച്ചു. മുത്തലാഖിന്റെ പേരിലും അല്ലാതെയും സമൂഹത്തില്‍ ധാരാളം അനീതികള്‍ നടക്കുന്നുണ്ട്. ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കും. എന്നാല്‍ മുസ്ലീം സമൂഹവുമായി ഇക്കാര്യത്തില്‍ ഒരു കലഹത്തിനില്ല. പ്രധാനമന്ത്രി പറഞ്ഞത് എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കുമെന്നും ഗഡ്കരി പറഞ്ഞു.

ശരിഅത്ത് നിയമം പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായ വിലക്കേര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യ മുസ്ലീം വ്യക്തി നിമയ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. മുത്തലാഖിന് പെരുമാറ്റചട്ടം കൊണ്ടുവരാനും തീരുമാനമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button