മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. മലപ്പുറം ഗവ.കോളേജിലാണ് വോട്ടെണ്ണല്‍ . എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും. എട്ടരയോടെ ആദ്യ ഫലം അറിഞ്ഞുതുടങ്ങും. പതിനൊന്ന് മണിയോടെ എണ്ണിത്തീരും.ഏഴ് നിയമസഭ മണ്ഡലങ്ങള്‍ക്കായി ഏഴ് റൂമുകള്‍ തയ്യാറാക്കിയിട്ടുള്ളത്.
മലപ്പുറം, വേങ്ങര മണ്ഡലങ്ങള്‍ക്കായി 12 ടേബിളുകളും മറ്റു മണ്ഡലങ്ങള്‍ക്കായി പത്ത് ടേബിളുകളും സജ്ജീകരിച്ചു. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ബി. ഫൈസല്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്‍.
ഉപതിരഞ്ഞെടുപ്പിലെ വിജയി ആരായാലും മലപ്പുറം മണ്ഡലത്തിലെ വനിതാ വോട്ടര്‍മാരുടെ തീരുമാനം വിജയത്തില്‍ നിര്‍ണായക ഘടകമാകും. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു പോളിങ് ശതമാനം ചെറിയരീതിയില്‍ ഉയര്‍ന്നപ്പോള്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും വനിതകളാണ് പോളിങില്‍ മുന്നില്‍. ആകെ വോട്ടുചെയ്ത 9,36,315 പേരില്‍ 4,93,433 പേര്‍ വനിതകളാണ്. മഹിജയുടെ സമരത്തിന് ചൂട് പകര്‍ന്ന സമയത്ത് തിരഞ്ഞെടുപ്പ് നടന്നതിനാല്‍ ഈ വനിതാ വോട്ട് സര്‍ക്കാരിനെതിരെയാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
Post Your Comments