റോം : ലോകത്തിലെ ഏറ്റവും പ്രായംകൂടിയ സ്ത്രീയും ലോക മുത്തശിയെന്നും അ റിയപ്പെട്ടിരുന്ന എമ്മ മൊറാനോ (117) അന്തരിച്ചു. ശനിയാഴ്ചയാണ് 19 ാം നൂറ്റാണ്ടിൽ ജനിച്ചവരിൽ ജീവിച്ചിരുന്ന ഏകവ്യക്തിയായ എമ്മയാണ് മരണത്തിനു മുന്നിൽ കീഴടങ്ങിയത്. രണ്ടു ലോക മഹായുദ്ധങ്ങൾക്ക് സാക്ഷിയായിരുന്ന എമ്മ ദൈർഘ്യമേറിയ ഒരു ജീവിത യാത്ര തന്നെയാണ് നടത്തിയത്. മൂന്നു രാജ്യങ്ങളിലായി തന്റെ ജീവിതം കഴിച്ച എമ്മ വടക്കൻ ഇറ്റലിയിലാണ് അവസാന കാലം ചെലവഴിച്ചത്.
Post Your Comments