Latest NewsNewsInternational

ദുബായിലെ കൊലപാതകം : പ്രവാസിയ്ക്ക് അഞ്ച് വര്‍ഷം തടവ്

ദുബായ്: ദുബായില്‍ സുഹൃത്തിനെ അടിച്ചുകൊന്ന കേസില്‍ പ്രവാസിയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യാക്കാരനെ അടിച്ചു കൊന്ന കേസിലാണ് മറ്റൊരു ഇന്ത്യാക്കാരന് ദുബായില്‍ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ടയാള്‍ മദ്യപിച്ചു കൊണ്ടിരിക്കെ, പ്രതി അവിടേക്ക് വരികയും, കൊല്ലപ്പെട്ടയാള്‍ തന്റെ കുടുംബത്തെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍, ഇരുപത്തിയാറുകാരനായ പ്രതി, കുടുംബ കാര്യങ്ങള്‍ സംസാരിക്കുന്നത് നിറുത്തണമെന്ന് കൊല്ലപ്പെട്ടയാളോട് ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതനായ അയാള്‍ പ്രതിയെ തടിയെടുത്ത് പൊതിരെ തല്ലി. ഇതിനിടെ പ്രതി തടി പിടിച്ചു വാങ്ങി കൊല്ലപ്പെട്ടയാളെ അടിക്കുകയായിരുന്നു. അടിയേറ്റ് അബോധവസ്ഥയിലായ അയാള്‍ ഉടന്‍ തന്നെ മരണപ്പെട്ടു.

പൊലീസെത്തി കൊലയാളിയെ അറസ്റ്റു ചെയ്തു. തുടര്‍ന്നാണ് കോടതി വിചാരണയ്ക്കു ശേഷം അയാള്‍ക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കും. കൊലാപാതക വിവരം പൊലീസിനെ അറിയിക്കാതിരുന്നതിനും മദ്യപിച്ചതിനും 2000 ദിര്‍ഹം പിഴയും അടയ്ക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button