കൊച്ചി: നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കടവന്ത്ര, ഗാന്ധിനഗർ, ജി.സി.ഡി.എ കോളനി, ഹൗസ് നമ്പർ എട്ടിൽ അഖിലി(24)നെയാണ് കാപ്പ ചുമത്തി ജയിലിൽ അടച്ചത്. കടവന്ത്ര പൊലീസ് ആണ് യുവാവിനെ ജയിലിലടച്ചത്.
കടവന്ത്ര, എറണാകുളം ടൗൺ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനൻ പരിധികളിൽ കവർച്ച, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം എൽപിക്കുക, സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിൽപന നടത്തുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Read Also : ചിന്ത ജെറോം സ്ഥാനമൊഴിഞ്ഞു, ഇനി ഷാജറിന്റെ കാലം; ചിന്തയില്ലാത്ത യുവജന കമ്മീഷൻ
സബ് ഇൻസ്പെക്ടർ മിഥുൻ മോഹന്റെ നേതൃത്വത്തിൽ എ.എസ്.ഐ ദിലീപ്, എസ്.സിപി.ഒ വിബിൻ സി ഗോപാൽ, സി.പി.ഒ ഉണ്ണികൃഷ്ണൻ, സി.പി.ഒ ബീന ജോസഫ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിലാണ് ഇയാളെ അടച്ചത്.
Post Your Comments