ആലുവ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ജയിലിലടച്ചു. റൂറല്‍ ജില്ലയില്‍ കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ നിയമപ്രകാരമുള്ള നടപടികള്‍ ഊർജിതമാക്കിയതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു.
ഇതിന്റെ ഭാഗമായിട്ടാണ് കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലുവിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Read Also : രാത്രിയില്‍ കഴിക്കാൻ പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു ഹെല്‍ത്തി ചപ്പാത്തി
കുറുപ്പംപടി, പെരുമ്പാവൂര്‍, ഊന്നുകല്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. നേരത്തെ 2020 നവംബറില്‍ ലാലുവിനെ ആറുമാസം ജയിലില്‍ അടച്ചിരുന്നു. ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ഇതുവരെ 35 പേരെ ജയിലില്‍ അടച്ചു. 31 പേരെ നാടുകടത്തിയെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Post Your Comments