ദുബായ്: 14 വയസുകാരിയായ ദുബായ് വിദ്യാർത്ഥിനി തന്റെ കൂടെ ഉണ്ടായിരുന്ന 50000 വിദ്യാർഥികളെ പിന്നിലാക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഡിൽ ഈസ്റ്റിലെ ഇന്റർനാഷണൽ ബെഞ്ച്മാർക്ക് ടെസ്റ്റിലാണ് ഈ 14 കാരി 100ൽ 100 മാർക്ക് നേടി ഒന്നാമതെത്തിയത്. ദുബായ് സ്കോളർസ് പ്രൈവറ്റ് സ്കൂളിലെ ഒമ്പതാം ക്ലാസ് ഇന്ത്യൻ വിദ്യാർഥിനിയായ ആരോഹി പിള്ളയാണ് ഐ.ബി.ടി ഇംഗ്ലീഷ് ലാംഗ്വേജ് പരീക്ഷയ്ക്ക് 100 മാർക്ക് നേടി വിജയം കരസ്ഥമാക്കിയത്.
യു.എ.ഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറബ്യ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി 125 സ്വകാര്യ വിദ്യാലയങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഏകദേശം 50000ത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു.
Post Your Comments