താന: ഇഷ്ടമുള്ള വളകൾ ധരിച്ചതിന് ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെയും ഭർതൃ മാതാവിനെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗയിലാണ് സംഭവം. 23കാരിയായ യുവതിയെയാണ് ഭർത്താവ് ക്രൂരമായി തല്ലിച്ചതച്ചത്. മർദ്ദനത്തിനിരയായ യുവതിയാണ് ഭർത്താവിനെതിരെ പരാതി നൽകിയത്.
പ്രദീപ് ആർക്ഡെ എന്ന 30കാരനാണ് ഭാര്യയെ മർദ്ദിച്ചത്. ഭാര്യ ആഭരണങ്ങൾ ധരിക്കുന്നതിനെ ഇയാൾ വിലക്കിയിരുന്നു. ഇത് അവഗണിച്ച് യുവതി ഇഷ്ടമുള്ള വളകൾ ധരിച്ചാണ് ഇയാളെ പ്രകോപിപ്പിച്ചത്. ബെൽറ്റ് ഉപയോഗിച്ചാണ് യുവതിയെ ഭർത്താവ് അടിച്ചത്. ഭർതൃമാതാവ് യുവതിയെ വലിച്ചിഴയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തിരുന്നു.
പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.
Post Your Comments