Latest NewsNewsIndia

ട്രെയിനിനകത്ത് യാത്രക്കാരനെ മർദ്ദിച്ചു: റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി

ന്യൂഡൽഹി: ട്രെയിനിനകത്ത് വെച്ച് യാത്രക്കാരനെ മർദ്ദിച്ച റെയിൽവേ ഉദ്യോഗസ്ഥനെതിരെ നടപടി. ടിടിഇ പ്രകാശിനെതിരെയാണ് റെയിൽവേ നടപടി സ്വീകരിച്ചത്. ഇയാളെ സർവ്വീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ബറൗനി- ലക്‌നൗ എക്‌സ്പ്രസിലാണ് സംഭവം ഉണ്ടായത്. പരിശോധനക്കിടെ യാത്രക്കാരനെ ടിടിഇ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Read Also: സച്ചിൻ ടെണ്ടുൽക്കറുടെ ഡീപ് ഫേക്ക് വീഡിയോ: പരസ്യചിത്രം നിർമ്മിച്ച ഗെയിംമിങ് കമ്പനിക്കെതിരെ കേസ്

നീരജ് എന്ന യാത്രക്കാരനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ കൈവശം ടിക്കറ്റുണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേയുടെ നടപടി.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മർദ്ദനമേൽക്കുന്നതിനിടെ യാത്രക്കാരൻ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. അന്വേഷണ വിധേയമായാണ് ടിടിഇയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. അതേസമയം, മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത സഹയാത്രക്കാരനെയും ടിടിഇ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

Read Also: നിയന്ത്രണ രേഖയിൽ ഭീകരരുടെ കുഴിബോംബാക്രമണം: മൂന്ന് സൈനികർക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button