Latest NewsKeralaNews

വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കി: ഒളിവിൽപോയ പ്രതി അറസ്റ്റിൽ

മാവേലിക്കര: വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ ശേഷം ഒളിവിൽപോയ പ്രതി അറസ്റ്റിൽ. മദ്യപിക്കാൻ പണം നൽകാത്തതിനാണ് വയോധികയായ മാതാവിനെ മകൻ ഉപദ്രവിച്ചത്. വെട്ടിയാർ വാക്കേലേത്ത് വീട്ടിൽ രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 20ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read Also: ഡാൻഗ്രി, കാണ്ടി ആക്രമണങ്ങളുടെ സൂത്രധാരന്‍; ലഷ്‌കറെ ത്വയ്ബയുടെ ഉന്നത നേതാവ് ഖാരിയെ വധിച്ച് ഇന്ത്യന്‍ സുരക്ഷാസേന

വെട്ടിയാറുള്ള വീട്ടിൽ വച്ച് ഇയാൾ അമ്മ ശാന്തയോട് മദ്യപിക്കുവാൻ പണം ആവശ്യപ്പെട്ടു. പണം നൽകാത്തതിലുള്ള ദേഷ്യം കാരണം ഇയാൾ അമ്മയെ അടിക്കുകയും തൊഴിക്കുകയും ചെയ്തു. തുടർന്ന് കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് അവശയാക്കിയ ശേഷം ഒളിവിൽ പോകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.

സബ് ഇൻസ്‌പെക്ടർ സി.വി. ബിജു, എഎസ്ഐമാരായ രാജേഷ് ആർ നായർ, രജീന്ദ്രദാസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also:  നവകേരള ബസ് ചെളിയില്‍ താഴ്ന്നു: വടം കെട്ടി വലിച്ചുകയറ്റിയത് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും

shortlink

Related Articles

Post Your Comments

Related Articles


Back to top button