KannurKeralaNattuvarthaLatest NewsNews

ഡീ​സ​ല​ടി​ച്ചിട്ട് പ​ണം ന​ൽ​കാ​തെ പോ​കാ​ൻ ശ്ര​മം, ചോ​ദ്യം ചെ​യ്ത പ​മ്പ് ജീ​വ​ന​ക്കാ​രന് മർദ്ദനം: ​ഓട്ടോഡ്രൈവർ അറസ്റ്റിൽ

ചോ​നാ​ടം സ്വ​ദേ​ശി​യും താ​ഴെ ചൊ​വ്വ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഫ​ർ​സീ​ൻ ഇ​സ്മാ​യി​ലി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ത​ല​ശ്ശേ​രി: നാ​ര​ങ്ങാ​പ്പു​റ​ത്തെ പി.​പി പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പൊലീസ് പിടിയിൽ. ചോ​നാ​ടം സ്വ​ദേ​ശി​യും താ​ഴെ ചൊ​വ്വ​യി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഫ​ർ​സീ​ൻ ഇ​സ്മാ​യി​ലി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ത​ല​ശ്ശേ​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ശാന്തിപ്പണി പഠിക്കാനെത്തിയ 10 വയസുകാരനു നേരേ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം: ശാന്തിക്കാരന് 111 വർഷം കഠിനതടവും പിഴയും

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പു​ന്നോ​ൽ സ്വ​ദേ​ശി പി.​കെ. ര​ജീ​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഓ​ട്ടോ​യി​ൽ ഡീ​സ​ല​ടി​ച്ച ശേ​ഷം പ​ണം കൊ​ടു​ക്കാ​തെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന്, പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ഇ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ത​ല​ക്കും പ​രി​ക്കേ​റ്റ രജീഷ് ത​ല​ശ്ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​.

പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. സി.​ഐ എം. ​അ​നി​ലാ​ണ് ഫ​ർ​സീ​ൻ ഇ​സ്മാ​യി​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button