Latest NewsIndia

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പേരെ ബിജെപി പുറത്താക്കി

ന്യൂഡല്‍ഹി: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 21 പ്രവര്‍ത്തകരെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹിയിലാണ് ബിജെപി ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അഞ്ചു മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ആറു വര്‍ഷത്തേക്കാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തീരുമാനത്തിന് എതിരായി ഇവര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. നിലവില്‍ കൗണ്‍സിലര്‍മാരായിരിക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിരുന്നു.

എന്നാല്‍, ഇതിനെ വെല്ലുവിളിച്ച് കൊണ്ട് മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് പുറത്താക്കിയത്. വരുന്ന 23നാണ് ഡല്‍ഹിയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button