ഇന്ത്യയിലെ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി ബിഎംഡബ്ല്യു മോട്ടോറാഡ്. ഇതിനായി ഇന്ത്യയിൽ ഡീലര്‍ഷിപ്പ് ശൃംഖലയൊരുക്കിയിരിക്കുകയാണ് ബി.എം.ഡബ്ല്യു. ഡീലര്‍ഷിപ്പ് വഴി സ്‌പോര്‍ട്‌സ്, ടൂര്‍, റോഡ്സ്റ്റര്‍, ഹെറിറ്റേജ്, അഡ്വഞ്ചര്‍ വിഭാഗങ്ങളിലെ പ്രീമിയം ബൈക്കുകളുടെ വിൽപ്പന നടത്താനാണ് കമ്പനിയുടെ ലക്‌ഷ്യം.
നിലവിൽ മുംബൈയിലും ഡല്‍ഹിയിലുമുള്ള ഇറക്കുമതിക്കാരിലൂടെ മാത്രമേ ഈ ബൈക്കുകൾ ലഭ്യമായിരുന്നൊള്ളു. എന്നാൽ ഇനി മുതൽ പൂര്‍ണമായി നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾ ഡീലര്‍ഷിപ്പുകളില്‍ നിന്നും സ്വന്തമാക്കാം. കൂടാതെ ടി.വി.എസ്. മോട്ടോഴ്‌സുമായി സഹകരിച്ച് 500 സി.സി.യില്‍ താഴെയുള്ള ബൈക്കുകള്‍ നിര്‍മിക്കാനും ബി.എം.ഡബ്ല്യു ആരംഭിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു എസ് 1000 ആര്‍ആര്‍, ബിഎംഡബ്ല്യു ആര്‍ 1200 ആര്‍എസ്, ബിഎംഡബ്ല്യു ആര്‍ 1200 ആര്‍റ്റി, ബിഎംഡബ്ല്യു കെ1600 ജിറ്റിഎല്‍, ബിഎംഡബ്ല്യു ആര്‍ 1200 ആര്‍, ബിഎംഡബ്ല്യു എസ് 1000 ആര്‍, ബിഎംഡബ്ല്യു ആര്‍ നയണ്‍റ്റി, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് അഡ്വഞ്ചര്‍, ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ്, ബിഎംഡബ്ല്യു 1000 എക്‌സ് ആര്‍ എന്നീ മോഡലുകളാണ് ഡീലര്‍ഷിപ്പുകളില്‍ ലഭിക്കുക.
Post Your Comments